ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ; വെയ്ല്‍സിനെതിരെ മിന്നും ജയം

അതേസമയം പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തിരിക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 20 ജനുവരി 2023 (08:35 IST)

ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ വെയ്ല്‍സിനെതിരെ ഇന്ത്യക്ക് മിന്നും ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യക്കായി ആകാശ്ദീപ് സിങ് ഇരട്ട ഗോള്‍ നേടി. ഷംഷേര്‍, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു.

അതേസമയം പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടറിലേക്ക് എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം വിജയിക്കണം. ഈ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :