ബാർസക്ക് എംബാപ്പെ സ്‌ട്രോക്ക്; റയലിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
Barcelone vs Real madrid
ലാ ലിഗ എൽ-ക്ലാസിക്കോയിൽ ബാഴ്‌സലോണയ്ക്ക് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മഡ്രിഡ് ആതിഥേയരെ വീഴ്ത്തിയത്. കിലിയൻ എംബാപ്പെയാണ് റയലിനായി ഇരട്ട ഗോൾ നേടിയത്.
സീസണിലെ തുടർച്ചയായ പത്താം ജയം ലക്ഷ്യമിട്ട് ക്യാംപ് നൗവിൽ ഇറങ്ങിയ ബാഴ്‌സയ്ക്ക് അടിതെറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോൾ നേടി റയൽ മുന്നിട്ടുനിൽക്കുകയും രണ്ടാം പകുതിയുടെ അവസാനത്തേക്ക് എത്തിയപ്പോൾ വിജയഗോൾ നേടുകയുമായിരുന്നു.
41-ാം മിനിറ്റിലാണ് എംബാപ്പെ ആദ്യ ഗോൾ നേടുന്നത്. 61-ാം മിനിറ്റിൽ റാഫീനയിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. എന്നാൽ 87-ാം മിനിറ്റിൽ എംബാപ്പെ വിജയഗോൾ നേടി ബാഴ്‌സയ്ക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഒട്ടേറെ അവസരം ലഭിച്ചിരുന്നു.
ലാ ലിഗ പോയിന്റ് ടേബിളിൽ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു. അത്‌ലറ്റികോയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡിന് ബാഴ്‌സയേക്കാൾ മൂന്ന് പോയിന്റ് മാത്രമാണ് കുറവുള്ളത്. സീസണിൽ പത്ത് മത്സരങ്ങൾ ഇരു ടീമുകളും പൂർത്തിയാക്കി. ഒൻപത് കളികളിൽ ബാഴ്‌സ ജയിച്ചപ്പോൾ റയലിന്റെ ജയം എട്ട് കളികളിൽ. Also Read: വരുന്നു ചുഴലിക്കാറ്റ്, ന്യൂനമർദ്ദത്തിന്റെ സ്വാധീനം; കേരളത്തിൽ നാലിടത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ
