1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclone Alert in Kerala Weather Updates

വരുന്നു ചുഴലിക്കാറ്റ്, ന്യൂനമർദ്ദത്തിന്റെ സ്വാധീനം; കേരളത്തിൽ നാലിടത്ത് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

Kerala Weather, Rain Updates, Kerala Weather News, Kerala Weather October 26, Cyclone, Orange Alert in Kerala
Kerala Weather - Rain Alerts

സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. അതിനൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്. 
 
മഴ മുന്നറിയിപ്പുകൾ 
 
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട്. 
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 
 
ന്യൂനമർദ്ദവും ചുഴലിക്കാറ്റും 
 
തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് (Trough) സ്ഥിതിചെയ്യുന്നു.
 
മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളായിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച ശേഷം മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബർ 27-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറാനും സാധ്യതയുണ്ട്.
 
തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുകയും ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുകയും .ഉച്ചയ്ക്ക് മുമ്പ്  ആന്ധ്രാപ്രദേശ്‌യാനം തീരങ്ങൾക്കിടയിലൂടെ  ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള  മണിക്കൂറിൽ 115-125 കിലോമീറ്ററും പരമാവധി  വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത. 
 
ഇടിമിന്നലോട് കൂടിയ മഴ 
 
ഒക്ടോബർ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
മത്സ്യബന്ധനത്തിനു വിലക്ക് 
 
കേരള  - കർണാടക -  ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആരംഭിച്ച  ശക്തമായ കാറ്റ്  ഒക്ടോബർ 26 രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യത. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. Also Read: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ റേഷൻ അരി 'പൊന്നി' അരിയായി വിറ്റഴിച്ചു
 
 
 
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് തിരിച്ചടി: ഒന്നാം ഘട്ടം ലക്ഷ്യം കണ്ടില്ല, രണ്ടാം ഘട്ടം അനിശ്ചിതത്വത്തില്‍