അനുബന്ധ വാര്ത്തകള്
- ഇസ്രായേലിൽ വീണ്ടും കൊമ്പുകോർത്ത് ഇതിഹാസതാരങ്ങൾ: ലെജൻഡ്സ് എൽക്ലാസിക്കോയിൽ വിജയം റയലിന്
- കൊവിഡ് പണിപറ്റിച്ചു: മെസ്സിയുടെ പ്രതിഫലം പകുതിയാക്കി ബാഴ്സലോണ, പുതിയ കരാർ അഞ്ച് വർഷത്തേക്ക്
- ഇറ്റലിയുടെ യൂറോകപ്പ് ഹീറോ ഇനി ഫ്രഞ്ച് ലീഗിൽ: പിഎസ്ജിയുമായി അഞ്ച് വർഷത്തെ കരാർ
- അർജന്റീന കുതിച്ചത് റോഡ്രിഗോ ഡി പോൾ എന്ന എഞ്ചിനിൽ, 100 ശതമാനം ഷോട്ട് കൃത്യത, ഭാവിതാരം
- വെല്ലുവിളിയും പോരാട്ടവും ഗ്രൗണ്ടിൽ മാത്രം, നീ എന്റെ ചങ്കല്ലേടാ..
പത്താം നമ്പർ വിട്ടുനൽകാമെന്ന് നെയ്‌മർ, സ്വീകരിക്കാതെ മെസ്സി, താരം കളിക്കുക ഈ ജേഴ്‌സി നമ്പറിൽ
ലോകഫുട്ബോളിൽ ഇതിഹാസ താരങ്ങൾക്ക് സ്വന്തമാണ് പത്താം നമ്പർ ജേഴ്‌സി.പെലെയും മറഡോണയും സിനദിൻ സിദാനും മെസ്സിയും അടങ്ങുന്ന വലിയ നിര താരങ്ങൾ പത്താം നമ്പറിൽ ചരിത്രങ്ങൾ തീർത്തിട്ടുണ്ട്. ബാഴ്‌സലോണയിലെ പത്താം നമ്പർ ജേഴ്‌സിൽ വിസ്‌മയങ്ങൾ കുറിച്ച അർജന്റൈൻ താരം ലയണൽ മെസ്സി പിഎസ്‌ജിയിലേക്കെത്തുമ്പോൾ പക്ഷേ പത്താം നമ്പറിലായിരിക്കില്ല കളിക്കാനിറങ്ങുക എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.
നേരത്തെ ബാഴ്‌സയിലെ മുൻ സഹതാരവും ഉറ്റസുഹൃത്തുമായ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ മെസ്സിക്ക് തന്റെ പത്താം നമ്പർ ജേഴ്‌സി നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ഓഫർ മെസ്സി നിരസിച്ചതായാണ് വിവരം. പകരം 19ആം നമ്പർ ജേഴ്‌സിയായിരിക്കും മെസ്സി ധരിക്കുക എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയുടെ വരവോടെ കിലിയൻ എംബാപ്പെ പിഎസ്‌ജി വിട്ടേക്കുമെന്നും സൂചനകളുണ്ട്.
ഇന്ന് പുലർച്ചെയാണ്. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വർഷത്തെ കരാറിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി ഉടൻ തന്നെ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന വിവരം.