അഭിറാം മനോഹർ|
Last Updated:
ഞായര്‍, 11 ജൂലൈ 2021 (09:45 IST)
മാരാക്കാനയിൽ ബ്രസീലിയൻ ആരാധകരെ സാക്ഷികളാക്കി
കോപ്പ അമേരിക്കൻ കിരീടത്തിൽ മെസ്സി മുത്തമിട്ടതിന്റെ ആവേശത്തിലാണ് ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ. ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ ബ്രസീൽ ആരാധകരുടെ ചങ്ക് തുളച്ചപ്പോൾ ഫൈനലിന് മുൻപ് ബ്രസീൽ നായകൻ നെയ്‌മർ നടത്തിയ വെല്ലുവിളി കൂടിയാണ് പാഴായത്.
അർജന്റീനയെ തങ്ങൾക്ക് ഫൈനലിൽ എതിരാളികളായി വേണമെന്നും ഫൈനലിൽ അവരെ തോൽപ്പിച്ച് കപ്പടിക്കുമെന്നും നെയ്‌മർ പറഞ്ഞിരുന്നു. എന്നാൽ നെയ്‌മറുടെ പ്രതികരണത്തോട് നെയ്മര്‍ നല്ല കുട്ടിയാണെന്നും എല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു മെസ്സി നൽകിയ മറുപടി.