1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Donaruma to psg

ഇറ്റലിയുടെ യൂറോകപ്പ് ഹീറോ ഇനി ഫ്രഞ്ച് ലീഗിൽ: പിഎസ്‌ജിയുമായി അഞ്ച് വർഷത്തെ കരാർ

യൂറോകപ്പ്
യൂറോകപ്പിൽ ടൂർണമെന്റിലെ താരമായ ഡൊണാരുമയെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി സ്വന്തമാക്കി. അഞ്ച് വർഷത്തെ കരാറിലാണ് ഇറ്റാലിയൻ ഗോൾകീപ്പറെ പിഎസ്‌ജി സ്വന്തമാക്കിയത്.
 
ഇംഗ്ലണ്ടിനെതിരായ യൂറോ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഡൊണാരുമ നടത്തിയ നിർണായകസേവുകളാണ് കിരീടം നേടാൻ ഇറ്റലിയെ സഹായിച്ചത്. യൂറോകപ്പിൽ ടൂർണമെന്റിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ട ആദ്യ ഗോൾകീപ്പർ കൂടിയാണ് ഡൊണാരുമ. യൂറോ കപ്പിൽ ആകെ നാല് ഗോളുകൾ മാത്രമാണ് ഡൊണാരുമ നേടിയത്. 
 
അതേസമയം കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വൻ പൊളിച്ചുമാറ്റത്തിനാണ് പിഎസ്‌ജി തായ്യാറെടുക്കുന്നത്. ഡൊണാരുമയ്ക്ക് പുറമെ റയൽ മാഡ്രിഡ് നായകനായ പ്രതിരോധതാരം സെർജിയോ റാമോസിനെയും പിഎസ്‌ജി ക്ലബിലെത്തിച്ചിരുന്നു.
അടുത്ത ലേഖനം
ഇന്ത്യന്‍ ക്യാംപിലെ കോവിഡ് ബാധിതന്‍ റിഷഭ് പന്ത്; നിരീക്ഷണത്തില്‍ കഴിയുന്നത് ലണ്ടനിലെ സുഹൃത്തിന്റെ വീട്ടില്‍