ഇസ്രായേലിൽ വീണ്ടും കൊമ്പുകോർത്ത് ഇതിഹാസതാരങ്ങൾ: ലെജൻഡ്‌സ് എൽക്ലാസിക്കോയിൽ വിജയം റയലിന്

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ജൂലൈ 2021 (20:09 IST)
ഇതിഹാസതാരങ്ങൾ വീണ്ടും ഏറ്റുമുട്ടിയ എൽക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വിജയം. ഇസ്രായേലിലെ ടെൽ‌ അവീവിലെ ബ്ലൂം ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദമത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ ലെജൻഡ്‌സിന്റെ വിജയം.

ബ്രസീൽ താരം റൊബർട്ടോ കാർലോസ് നയിച്ച റയൽ മാഡ്രിഡിന് വേണ്ടി പോർച്ചുഗീസ് ഇതിഹാസതാരം ലൂയിസ് ഫിഗോ, ഇവാൻ കാമ്പോ,കാസിയസ് എന്നിവർ ബൂട്ട് കെട്ടി. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡീന്യോ,റിവാൾഡോ,അർജന്റൈൻ താരം ഹെവിയർ സാവിയോള തുടന്നിയ താരങ്ങളായിരുന്നു റിവോഡോ നയിച്ച ബാഴ്‌സയ്ക്കായി ഇറങ്ങിയത്.

റൊണാൾഡിന്യോയുടെ പെനാൽറ്റിയിലൂടെ ആദ്യ ബാഴ്‌സയാണ് മുന്നിലെത്തിയത്. എന്നാൽ 41ആം മിനിറ്റിൽ പെഡ്രോ മുനിറ്റസിലൂടെ റയൽ ഗോൾ മടക്കി. തൊട്ടുപിന്നാലെ അൽഫോൻസോ പെരസിലൂടെ ലീഡ്. എന്നാൽ 68ആം മിനിറ്റിൽ ജോഫ്രെ മാത്യുവിലൂടെ ബാഴ്‌സ സമനില പിടിച്ചു. എന്നാൽ രണ്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ റൂബൻ ഡെ ലാ റെഡിലൂടെ റയൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :