അനുബന്ധ വാര്‍ത്തകള്‍
- 'ഒരു സിനിമാക്കഥ പോലെ...'ഫുട്ബോള്‍ താരം മെസിയുടെ പ്രണയത്തെ കുറിച്ച് വായിക്കാം
- ഫുട്ബോള്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും മെസിയും തമ്മിലുള്ള പ്രായവ്യത്യാസം എത്ര?
- ഇനി ഡോക്ടര്‍ ഐ.എം.വിജയന്; മലയാളി താരത്തിനു അഭിമാന നേട്ടം
- ഫുട്ബോള്‍ ലോകകപ്പ്: ഖത്തറില്‍ സെക്സ് നിരോധനം ഏര്‍പ്പെടുത്തും, നിയമം തെറ്റിച്ചാല്‍ ഏഴ് വര്‍ഷം ജയിലില്‍ കിടക്കണം
- ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ വിജയത്തിനായി ജ്യോതിഷ ഏജൻസിക്ക് നൽകിയത് 16 ലക്ഷം!
ആ കാലുകള്‍ കൊണ്ട് സാധാരണ മനുഷ്യന്മാര് നടക്കുന്ന പോലെ നടക്കാന്‍ സാധിക്കില്ലായിരുന്നു; മെസിക്ക് കുട്ടിക്കാലത്ത് ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നം ! പിന്നീട് നടന്നതെല്ലാം ചരിത്രം
മഴവില്ലഴകാണ് മെസിയുടെ ഇടംകാല് ഷോട്ടുകള്‍ക്ക്. എന്നാല്‍, പലര്‍ക്കും അറിയാത്ത ഒരു ഭൂതകാലം ആ കാലുകളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. മെസിക്ക് കുട്ടിക്കാലത്ത് ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കാലുകള്‍ക്ക് കരുത്ത് കുറവായിരുന്നു. സാധാരണ മനുഷ്യര്‍ നടക്കുന്നതുപോലെ അടിവെച്ച് നടക്കാന്‍ പോലും മെസിക്ക് കഴിയില്ലെന്ന് തോന്നിയ കാലം. അവിടെ നിന്നാണ് ലോകം ആരാധിക്കുന്ന കാല്പന്ത് കളിക്കാരനായി മെസി മാറിയത്.
പത്താം വയസില്‍ ശരീര വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഹോര്‍മോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോര്‍മോണ്‍ ഡെഫിഷ്യന്‍സി എന്ന രോഗം മെസ്സിയെ പിടികൂടി. എന്നാല്‍, ഫുട്ബോള്‍ കളിയില്‍ മെസിക്കുള്ള പ്രാവീണ്യം സ്പെയിനിലെ വമ്പന്‍ ക്ലബായ ബാഴ്സലോണ ശ്രദ്ധിച്ചിരുന്നു. കളിമികവ് കണക്കിലെടുത്താണ് ബാഴ്സലോണ മെസിയുമായി കരാര്‍ ഒപ്പിട്ടത്. ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാമെന്ന് ബാഴ്സലോണ വാഗ്ദാനം ചെയ്യുകയായിരുന്നു. മറ്റ് വമ്പന്‍ ക്ലബുകളില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നിട്ടും മെസി വര്‍ഷങ്ങളോളം ബാഴ്സയില്‍ തന്നെ ഉറച്ചുനിന്നത് ഈ ആത്മബന്ധം കാരണമാണ്. ഈയടുത്താണ് മെസി ബാഴ്സ വിട്ട് പി.എസ്.ജി.യില്‍ ചേര്‍ന്നത്.