1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kapil dev on kohli's retirement from test format

പിന്നീടൊരു സമയത്ത് ടെസ്റ്റിലെ വിരമിക്കലിനെ ഓർത്ത് കോലി പശ്ചാത്തപിക്കും, തുറന്ന് പറഞ്ഞ് കപിൽദേവ്

 Virat Kohli
ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോലിയുടെ വിരമിക്കല്‍ ഏറെ നേരത്തെ ആയിരുന്നുവെന്നും 10 വര്‍ഷത്തിനപ്പുറം തീരുമാനത്തെ ഓര്‍ത്ത് കോലി പശ്ചാത്തപിക്കുമെന്നും മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ദേവ്. കോലിയുടെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു ഈ തീരുമാനമെന്നും കപില്‍ദേവ് പറഞ്ഞു. 2025ല്‍ വിരമിക്കുമ്പോള്‍ 123 ടെസ്റ്റില്‍ 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോലി നേടിയിരുന്നത്. ടെസ്റ്റില്‍ 30 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്.
 
പ്രായം 38 ആയെങ്കിലും യുവതാരങ്ങളെ വെല്ലുന്ന ശാരീരികക്ഷമതയാണ് കോലിയ്ക്കുള്ളത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അതിനാല്‍ തന്നെ കരിയറിലെ തന്നെ ഏറ്റവും വലിയ അബദ്ധമാണ്. 10 വര്‍ഷം കഴിയുമ്പോള്‍ കോലി ഏറ്റവുമധികം പശ്ചാത്തപിക്കുക ഈ തീരുമാനത്തെ ഓര്‍ത്തുകൊണ്ടായിരിക്കും. കപില്‍ദേവ് പറഞ്ഞു. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും കോലി വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്റ്റ് ഫോര്‍മാറ്റിലും താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 
 നിലവില്‍ ഏകദിന ഫോര്‍മാറ്റ് മാത്രം കളിക്കുന്ന കോലി 2026ല്‍ വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലന്‍ഡിനെതിരെ നിരാശപ്പെടുത്തിയെങ്കിലും 2026ല്‍ കളിച്ച 13 ഇന്നിങ്ങ്‌സില്‍ നിന്ന് 53.17 ശരാശരിയില്‍ 2 സെഞ്ചുറികളും 4 അര്‍ധസെഞ്ചുറികളുമടക്കം 638 റണ്‍സാണ് കോലി അടിച്ചെടുത്തത്. പഴയതിലും വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും കോലിയ്ക്ക് നിലവില്‍ സാധിക്കുന്നുണ്ട്.ALSO READ: Mumbai Indians Retained List: 32 കോടിയുമായി മുംബൈ ഇന്ത്യൻസ് ലേലത്തിന് എത്തും; നിലനിർത്തിയ താരങ്ങൾ ആരൊക്കെ?
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അർജന്റീനയുടെ ഗോളടിമേളം; ഏഴ് ഗോളുകൾക്ക് മറുപടിയില്ലാതെ കോസ്റ്ററിക്ക