ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും മെസിയും തമ്മിലുള്ള പ്രായവ്യത്യാസം എത്ര?

രേണുക വേണു| Last Modified വെള്ളി, 24 ജൂണ്‍ 2022 (10:46 IST)

ഫുട്ബോള്‍ ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും. സമകാലീനരായ ഇരുവരും തമ്മില്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മത്സരിക്കുകയാണ്. റൊണാള്‍ഡോ പോര്‍ച്ചുഗല്‍ താരവും മെസി അര്‍ജന്റീന താരവുമാണ്. പ്രായത്തില്‍ മുതിര്‍ന്നത് റൊണാള്‍ഡോയാണ്. റൊണാള്‍ഡോയ്ക്ക് ഇപ്പോള്‍ മെസിയേക്കാള്‍ രണ്ട് വയസ് കൂടുതലാണ്. കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ ജനിച്ച് 869 ദിവസങ്ങള്‍ക്ക് ശേഷമാണ് മെസിയുടെ ജനനം.

1987 ജൂണ്‍ 24 നാണ് മെസിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ്സായി. 1985 ഫെബ്രുവരി അഞ്ചിനാണ് റൊണാള്‍ഡോയുടെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :