നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരശേഷം മാച്ച് റഫറിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. നെതര്‍ലന്‍ഡ്‌സ് vs അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 19 മഞ്ഞ കാര്‍ഡുകളാണ് റഫറി അന്റോണിയോ മത്തേയു ലഹോസ് ഉയര്‍ത്തിയത്. അനാവശ്യമായാണ് പല മഞ്ഞ കാര്‍ഡുകളും നല്‍കിയത്. ലോകകപ്പ് പോലുള്ള മത്സരവേദിയില്‍ ഇത്തരത്തിലുള്ള മോശം റഫറികളെ നിയോഗിക്കരുതെന്ന് മത്സരശേഷം മെസി പറഞ്ഞു. റഫറിയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ കളിക്ക് മുന്‍പ് തന്നെ...