ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബ്രസീലിന്റെ ആശാന്‍ ടിറ്റെ പരിശീലകസ്ഥാനം രാജിവെച്ചു

രേണുക വേണു| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (10:19 IST)

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ രാജിവെച്ചു. ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീലിന്റെ തോല്‍വി. ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ടിറ്റെ പ്രഖ്യാപിച്ചു.

പരിശീലക സ്ഥാനം ഒഴിയുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'എന്റെ കാലചക്രം അവസാനിച്ചു' എന്നു പറഞ്ഞാണ് ടിറ്റെ സ്ഥാനമൊഴിഞ്ഞത്. 2016 മുതല്‍ ആറ് വര്‍ഷമായി ബ്രസീലിന്റെ പരിശീലകനാണ് ടിറ്റെ. ടിറ്റെയുടെ പരിശീലനത്തില്‍ കളിച്ച് 81 മത്സരങ്ങളില്‍ 60 എണ്ണത്തിലും ബ്രസീല്‍ വിജയിച്ചു. 15 മത്സരങ്ങള്‍ സമനിലയിലായി. ആറ് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :