1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Neymar about future with brazil

ബ്രസീലിന് വേണ്ടി ഇനിയും കളിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല; നെയ്മറിന്റെ ഞെട്ടിക്കുന്ന വാക്കുകള്‍

ബ്രസീലിന് വേണ്ടി ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്ന സൂചനയാണ് നെയ്മര്‍ നല്‍കുന്നത്

Neymar about future with brazil
ബ്രസീലിന് വേണ്ടി ഇനിയും കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് സൂപ്പര്‍താരം നെയ്മര്‍. ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റതിനു പിന്നാലെയാണ് താരത്തിന്റെ വൈകാരിക പ്രതികരണം. ബ്രസീലിന് വേണ്ടി ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്ന സൂചനയാണ് നെയ്മര്‍ നല്‍കുന്നത്. 
 
' സത്യസന്ധമായി പറഞ്ഞാല്‍ ബ്രസീലിന് വേണ്ടി ഇനിയും കളിക്കുമോ എന്ന കാര്യം എനിക്കറിയില്ല. ഇത്രയും ചൂട് പിടിച്ച ഒരു നിമിഷത്തില്‍ അതേ കുറിച്ച് സംസാരിക്കുന്നത് മോശമാണെന്ന് ഞാന്‍ കരുതുന്നു. ഒരുപക്ഷേ ഞാന്‍ ചിന്തിക്കുന്നത് നേരെയാകില്ല. ഇതായിരിക്കും അവസാനമെന്ന് പറയാന്‍ ഞാന്‍ തിരക്ക് കൂട്ടും. പക്ഷേ ഒരുകാര്യത്തിലും ഇപ്പോള്‍ ഉറപ്പ് നല്‍കാന്‍ പറ്റില്ല. എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നമുക്ക് നോക്കാം. എനിക്ക് വേണ്ടി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാനുള്ള സമയമാണ് ഇത്. ബ്രസീലിന് വേണ്ടി കളിക്കാനുള്ള വാതില്‍ പൂര്‍ണമായി ഞാന്‍ അടയ്ക്കില്ല. അല്ലെങ്കില്‍ ഞാന്‍ തിരിച്ചുവരുമെന്ന് പറയാന്‍ നൂറ് ശതമാനം എനിക്ക് സാധിക്കുമില്ല,' നെയ്മര്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
'ഇത്തരം മത്സരങ്ങളില്‍ ഇതുപോലെയുള്ള റഫറിമാരെ ഉപയോഗിക്കരുത്, ഫിഫ ശ്രദ്ധിക്കണം'; രൂക്ഷമായി പ്രതികരിച്ച് മെസി