1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Manchester city eyes lionel messi

ലയണൽ മെസ്സിയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി, തിരികെ ടീമിലെത്തിക്കാൻ ബാഴ്സയും

messi
ലയണൽ മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. പിഎസ്ജിയുമായുള്ള താരത്തിൻ്റെ കരാർ ഈ സീസണിനൊടുവിൽ അവസാനിക്കാനിരിക്കെയാണ് സിറ്റിയുടെ നീക്കം. അതേസമയം മെസ്സിയെ ക്യാമ്പ് ന്യൂവിൽ തിരികെയെത്തിക്കാനുള്ള ശ്രമവുമായി ബാഴ്സലോണയും സജീവമാണ്.
 
പിഎസ്ജിക്കായി ഈ സീസണിൽ 12 ഗോളും 13 അസിസ്റ്റും മെസി കണ്ടെത്തി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ താരം നിറം മങ്ങിയിരുന്നു. ക്ലബ് ഫുട്ബോളിൽ മാത്രമല്ല അർജൻ്റീനയ്ക്കായും മികച്ച ഫോമിലാണ് താരം. മെസിയുമായി കരാർ പുതുക്കാൻ പിഎസ്ജിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെ മെസി അതിനോട് പ്രതികരിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞ ശേഷമെ ഭാവിയെ പറ്റി തീരുമാനമെടുക്കുവെന്നാണ് മെസി പറയുന്നത്. ഇതിനിടയിലാണ് മെസിയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കൊക്കെയ്ൻ അടിമയായി, വെളിപ്പെടുത്തലുമായി വസീം അക്രം