ഫിഫ ലോകകപ്പ് ആവേശം ഏറ്റെടുത്ത് മോഹൻലാൽ, ഗായകനായി ലോകകപ്പ് ഗാനം വരുന്നു

അഭിറാം മനോഹർ| Last Updated: ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (13:58 IST)
മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. സിനിമ നായകൻ എന്നതിന് പുറമെ ഗായകനായും തൻ്റെ മികവറിയിച്ചിട്ടുണ്ട് താരം. ഖത്തർ ലോകകപ്പ് ആരവങ്ങൾക്ക് തുടക്കമാകുമ്പോൾ ലോകകപ്പ് ആവേശം ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.

ലോകകപ്പ് ആവേശം ഏറ്റെടുത്തുകൊണ്ട് ഒരു സംഗീത ആൽബത്തിനുള്ള പണിപ്പുരയിലാണ് മോഹൻലാൽ. ഈ മാസം 30ന് ഖത്തറിൽ വെച്ച് ആൽബം റിലീസ് ചെയ്യും. മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സം​ഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :