കോലിയേയും സൂര്യകുമാറിനെയും കണ്ടു പഠിക്കു, പാക് താരങ്ങൾക്ക് മുൻ നായകൻ്റെ ഉപദേശം

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2022 (11:54 IST)
ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയുടെ വിരാട് കോലിയേയും സൂര്യകുമാർ യാദവിനെയും കണ്ടുപഠിക്കണമെന്ന് പാക് മുൻ നായകൻ സൽമാൻ ബട്ട്. മികവുറ്റ ഒരു ബാറ്ററിൽ നിന്നും നിങ്ങൾക്ക് പഠിക്കാമെങ്കിൽ നിങ്ങൾ വിരാട് കോലിയിൽ നിന്നും പഠിക്കണമെന്ന് സൽമാൻ ബട്ട് തൻ്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.

കോലി മികച്ച ഫോമിലാണ്. എന്നാലും റൺസെടുക്കുന്നതിൽ അനാവശ്യമായ വ്യഗ്രത കോലിക്കില്ല. നെതർലൻഡ്സിനെതിരെ രോഹിത് ആക്രമിച്ച് കളിച്ചപ്പോൾ തനിക്കാവശ്യമായ സമയമെടുത്താണ് കോലി കളിച്ചത്. പാകിസ്ഥാനതിരായ മത്സരം ജയിപ്പിച്ചത് താനാണെന്നും ഒന്നാം നമ്പർ താരം ആണെന്നും ചിന്തിക്കാതെയാണ് കോലി കളിച്ചത്. പാകിസ്ഥാൻ താരങ്ങൾ വിരാട് കോലിയും സൂര്യകുമാർ യാദവും തിരെഞ്ഞെടുത്ത ഷോട്ടുകൾ പരിശോധിക്കണമെന്നും ബട്ട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :