ഖത്തർ ലോകകപ്പിൽ ഏറ്റവും സാധ്യത അർജൻ്റീനയ്ക്ക്, മെസ്സിയെ തിരുത്തി ലെവൻഡോവ്സ്കി

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (21:33 IST)
ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്കാണ് ഏറ്റവുമധികം കിരീടസാധ്യതയെന്ന് റോബർട്ട് ലെവൻഡോവ്സ്കി. ക്യാപ്റ്റൻ ലിയോണൽ മെസിയുടെ സാന്നിധ്യമാണ് മെസ്സിയുടെ സാന്നിധ്യമാണ് അർജൻ്റീനയെ ഫേവറേറ്റ്സ് ആക്കുന്നതെന്നും ലെവൻഡോവ്സ്കി പറഞ്ഞു. അവസാന 35 മത്സരങ്ങളിൽ തോൽവിയറിയാത്തെ അർജൻ്റീനയെ നേരിടുക എന്നത് ഏതൊരു ടീമിനും വെല്ലുവിളിയാണ്. മെസിയെ കൂടാതെ പ്രതിഭാധനരായ കളിക്കാരും അർജൻ്റീനയിലുണ്ട്.

ഫ്രാൻസിനും ബ്രസീലിനുമാണ് വിജയസാധ്യത കൂടുതലെന്നാണ് കഴിഞ്ഞ ദിവസം ലയണൽ മെസി പറഞ്ഞത്. ദീർഘകാലമായി ഒരു പരിശീലകന് കീഴിൽ കളിക്കുന്നത് രണ്ട് ടീമുകൾക്കും ഗുണം ചെയ്യുക. ഒപ്പം മികച്ച താരങ്ങൾ ഇരു ടീമിനുമുണ്ട്. മെസ്സി പറഞ്ഞു. നേരത്തെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്, ഫ്രഞ്ച് താരം കരിം ബെൻസേമ എന്നിവരും അർജൻ്റീനയ്ക്കാണ് കിരീടസാധ്യത കൂടുതൽ എന്നാണ് അഭിപ്രായപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :