1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Manchester city defeated by brighton 2-1

ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി

Pep guardiola
Pep guardiola
സീസണിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയപ്പെട്ട് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബ്രൈറ്റനോട് ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് സിറ്റിയുടെ തോല്‍വി. 23മത്തെ മിനിറ്റില്‍ എര്‍ലിങ് ഹാലണ്ടിലൂടെ മുന്നിലെത്തിയ ശേഷമാണ് സിറ്റി തോല്‍വി വഴങ്ങിയത്. 78 മത്തെ മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജൊവാവോ പെഡ്രോ, 83മത്തെ മിനിറ്റില്‍ മാറ്റ് ഓറിലി എന്നിവരാണ് ബ്രൈറ്റന് വേണ്ടി ലക്ഷ്യം കണ്ടത്. പ്രീമിയര്‍ ലീഗിലെ സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്.
 
പരിശീലകനായുള്ള കരിയറില്‍ ഇതാദ്യമായാണ് പെപ് ഗ്വാര്‍ഡിയോള തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയമറിയുന്നത്. വിജയത്തോടെ ബ്രൈറ്റണ്‍ നാലാം സ്ഥാനത്തേക്ക് കയറി.
 
അടുത്ത ലേഖനം
ഏട്ടന്മാർ മാത്രമല്ല, അനിയന്മാരും നാണംകെട്ടു, ഇന്ത്യ എയെ തകർത്ത് ഓസ്ട്രേലിയ എ