1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Brazilian star neymar injured again

പരിക്ക് മാറി വന്ന രണ്ടാം മത്സരത്തിൽ നെയ്മറിന് വീണ്ടും പരിക്ക്

Neymar Al hilal
Neymar Al hilal
ഒരു വര്‍ഷം നീണ്ട എ സി എല്‍ ഇഞ്ച്വറി മാറി തിരിച്ചുവന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് രണ്ടാം മത്സരത്തില്‍ വീണ്ടും പരിക്ക്. ഇന്നലെ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 58മത് മിനിറ്റില്‍ സബ്ബായി ഇറങ്ങിയ നെയ്മര്‍ 87മത് മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ടു.
 
നവംബര്‍ 25ന് നടക്കുന്ന അല്‍ ഹിലാലിന്റെ അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്‍പ് നെയ്മര്‍ തിരിച്ചെത്തുമെന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. സൗദി പ്രോ ലീഗ് ഗെയിമുകള്‍ക്കായി ജനുവരിയില്‍ മാത്രമെ നെയ്മറെ അല്‍ ഹിലാല്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളു. അതേസമയം പരിക്ക് നിസാരമാണെന്നും ഏറെ കാലത്തിന് ശേഷം കളിക്കുന്നത് കൊണ്ടുള്ള ക്രാമ്പ്‌സ് ആണെന്നും ഇത് പ്രതീക്ഷിച്ചതെന്നും നെയ്മര്‍ സ്റ്റോറിയില്‍ കുറിച്ചു.
 
അടുത്ത ലേഖനം
മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം