1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Neymar injured again will miss another 3 months

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Neymar Al hilal
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് വില്ലനായി വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ചുറിയോടെ ഇനിയും 3 മാസം താരത്തിന് പുറത്തിരിക്കേണ്ടി വരും. സൗദി ക്ലബായ അല്‍ ഹിലാല്‍ തന്നെയാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്. ഒരു വര്‍ഷം നീണ്ട എസിഎല്‍ ഇഞ്ച്വറി മാറി കഴിഞ്ഞയാഴ്ചയാണ് നെയ്മര്‍ അല്‍ ഹിലാലില്‍ ജോയിന്‍ ചെയ്തത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ തന്നെ പരിക്ക് വില്ലനായി.
 
മത്സരശേഷം തന്റെ പരിക്ക് നിസാരമാണെന്ന് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മൈതാനത്ത് ഇറങ്ങുന്നതിന്റെ ക്യാമ്പ്‌സ് ആണ് വില്ലനായതെന്നായിരുന്നു നെയ്മര്‍ വ്യക്തമാക്കിയിരുന്നത്. എന്നല്‍ പുതിയ വാര്‍ത്തകള്‍ അത്ര തൃപ്തികരമല്ല. ജനുവരിയില്‍ മാത്രമെ താരത്തിന് ഇനി പരിശീലനം പുനരാരംഭിക്കാനാവു.
 
 
അടുത്ത ലേഖനം
Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ