എഫ് എ കപ്പിൽ സിറ്റുയുടെ ആറാട്ട്, അഞ്ച് അസിസ്റ്റ് ഡിബ്രുയ്നെ വക 4 അസിസ്റ്റ്, 5 ഗോളുകൾ നേടിയത് ഹാളണ്ട്

De bruyne and Haaland
അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:23 IST)
De bruyne and Haaland
എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ വിജയം. ലൂടണ്‍ ടൗണിനെ എവേ മത്സരത്തില്‍ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് മത്സരത്തില്‍ വിജയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി നേടിയ 6 ഗോളുകളില്‍ അഞ്ചെണ്ണവും എര്‍ലിംഗ് ഹാളണ്ടിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഇതില്‍ നാല് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് ഡിബ്രുയ്‌നെയും.

മത്സരം ആരംഭിച്ച് ആദ്യ 40 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഹാളണ്ട് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. മത്സരത്തിന്റെ 3,18,40 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. ഈ മൂന്ന് ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് ഡിബ്രുയ്‌നെയായിരുന്നു. 45,52 മിനിറ്റുകളില്‍ ലൂടണായി ക്ലാര്‍ക്കാണ് ഗോളുകള്‍ മടക്കിയത്. ഇതോടെ സ്‌കോര്‍ 32ലെത്തി. എന്നാല്‍ ഹാളണ്ട് പിന്നെയും ഗോളടി തുടങ്ങിയതോടെ ലൂടണ്‍ മത്സരം കൈവിട്ടു. 55മത് മിനുറ്റില്‍ ഡിബ്രുയ്‌നെയുടെ അസിസ്റ്റിലായിരുന്നു ഹാളണ്ടിന്റെ നാലാം ഗോള്‍.

58മത് മിനുട്ടില്‍ സില്‍വയുടെ അസിസ്റ്റില്‍ നിന്നും ഹാളണ്ട് ഗോളടിച്ചു. അവസാന നിമിഷം കൊവാചിച് കൂടെ ഗോള്‍ നേടിയതോടെ സിറ്റി 62ന് മത്സരം വിജയിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :