അനുബന്ധ വാര്‍ത്തകള്‍
- എഫ് എ കപ്പിൽ സിറ്റുയുടെ ആറാട്ട്, അഞ്ച് അസിസ്റ്റ് ഡിബ്രുയ്നെ വക 4 അസിസ്റ്റ്, 5 ഗോളുകൾ നേടിയത് ഹാളണ്ട്
- മെസ്സിക്ക് ശേഷം അര്‍ജന്റീനയുടെ പത്താം നമ്പര്‍ അവനോ? യുവതാരത്തിന് പിന്നാലെ റയലും സിറ്റിയും അടക്കം ഏഴ് വമ്പന്‍ ടീമുകള്‍
- Paris Olympics 2024: ഫുട്ബോളില്‍ ഫ്രാന്‍സിനോടു തോറ്റ് അര്‍ജന്റീന പുറത്ത്
- ഖത്തറിലെ പക വീട്ടാന്‍ ഫ്രാന്‍സിന് അവസരം, പാരീസ് ഒളിമ്പിക്സ് ക്വാര്‍ട്ടറില്‍ എതിരാളികള്‍ അര്‍ജന്റീന
- ആദ്യ മത്സരം തോറ്റ അര്‍ജന്റീനയെ പേടിക്കണം, ഒളിമ്പിക്സില്‍ ഇറാഖിനെ തകര്‍ത്ത് ആല്‍ബിസെലസ്റ്റകള്‍
വെറും 14 മില്യണിന് വാങ്ങിയ അല്‍വാരസിനെ 95 മില്യണ്‍ വിറ്റ് മാഞ്ചസ്റ്റര്‍ സിറ്റി, അര്‍ജന്റീന സ്പൈഡര്മാന് ഇനി അത്ലറ്റികോ മാഡ്രിഡില്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന യുവതാരം ഹൂലിയന്‍ അല്‍വാരസ് ഇനി അത്ലറ്റികോ മാഡ്രിഡില്‍. 95 മില്യണിനാണ് താരത്തെ അത്ലറ്റികോ സ്വന്തമാക്കുന്നത്. 70 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസും ഒപ്പം 25 മില്യണോളം ആഡ് ഓണുമായിരിക്കും അത്ലറ്റികോ മാഡ്രിഡ് നല്‍കുക. മാഞ്ചസ്റ്റര്‍ സിറ്റി പ്ലേയിംഗ് ഇലവനില്‍ തുടര്‍ച്ചയായി അവസരം ലഭിക്കാത്തതില്‍ അല്‍വാരസ് അസന്തുഷ്ടനാണെന്ന് നേരത്തെ റിപ്പോര്‍ടുകളുണ്ടായിരുന്നു. ഇതാണ് ട്രാന്‍സ്ഫറിലേക്ക് നയിച്ചതെന്നാണ് സൂചന.
പിഎസ്ജിയും അത്ലറ്റികോ മാഡ്രിഡുമായിരുന്നു താരത്തിനായി രംഗത്തുണ്ടായിരുന്നത്. പിഎസ്ജിയേക്കാള്‍ വലിയ ട്രാന്‍സ്ഫര്‍ ഫീ ആയിരുന്നു അത്ലറ്റികോ മാഡ്രിഡ് താരത്തിനായി വാഗ്ദാനം ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ 30 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച താരം 9 ഗോളുകളാണ് നേടിയത്. ഈ കഴിഞ്ഞ സീസണില്‍ അത് 36 മത്സരങ്ങളില്‍ 11 ഗോള്‍ ആയി. 9 അസിസ്റ്റുകളും കഴിഞ്ഞ സീസണില്‍ താരം നേടിയിരുന്നു.