അനുബന്ധ വാര്‍ത്തകള്‍
- ഏഷ്യൻ ആധിപത്യം തുടരാൻ ജപ്പാൻ, സൗത്ത് കൊറിയ ടീമുകൾക്കാവുമോ? ലോകകപ്പിൽ ഇന്ന് തീ പാറുന്ന പോരാട്ടങ്ങൾ
- അവർക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു, ഞങ്ങൾ പക്ഷേ തകർന്നു: ടീമിൻ്റെ പ്രകടനത്തിൽ തീരെ സന്തുഷ്ടനല്ല: ലൂയി എൻറികെ
- ഗോളവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയ കലിപ്പ് ലുക്കാക്കു തീർത്തത് ഡഗൗട്ടിൽ, ഗ്ലാസ് ഇടിച്ചു തവിടുപൊടിയാക്കി
- ക്രിക്കറ്റിലെ ലൈന്‍ നിയമമല്ല ഫുട്ബോളില്‍, ജപ്പാന് നേടിയത് ഗോള്‍ തന്നെ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
- ജര്‍മനിയെ പുറത്താക്കാന്‍ സ്പെയിന് മനപ്പൂര്‍വ്വം തോറ്റു ! ലോകകപ്പ് വിവാദത്തില്‍
വീരോചിതം, ജപ്പാൻ്റെ 3 പെനാൽട്ടി ഷോട്ടുകൾ തടുത്തിട്ട് ലിവാകോവിച്ച്
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു പ്രീക്വാർട്ടറിലെ ജപ്പാൻ- ക്രൊയേഷ്യ മത്സരം. യൂറോപ്പിലെ കരുത്തരായ ക്രൊയേഷ്യയെ 120 മിനിട്ട് വെള്ളം കുടുപ്പിച്ച ജപ്പാന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് കാലിടറിയത്. 90 മിനിട്ടിലും അധികസമയത്തും അവസരങ്ങൾ ഇരുടീമുകൾക്ക് മുന്നിലുമെത്തിയെങ്കിലും 2 ടീമുകൾക്കും മുതലെടുക്കാനായിരുന്നില്ല.
മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടന്നപ്പോൾ തകുമി മുനാമിനോയാണ് ജപ്പാനായി ആദ്യ കിക്കെടുത്തത്. എന്നാൽ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിനെ മറികടക്കാനായില്ല. ജപ്പാൻ്റെ ആദ്യ രണ്ട് കിക്കുകളും തടുത്ത ലിവാകോവിച്ചിനെ കമ്പളിപ്പിച്ച് മൂന്നാം കിക്ക് ഗോൾ കണ്ടെത്തി. ക്രൊയേഷ്യയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ ജപ്പാന് പ്രതീക്ഷ വന്നെങ്കിലും യോഷിദ എടുത്ത നാലാം കിക്കും ക്രൊയേഷ്യൻ ഗോളി തടുത്തിട്ടു.
അങ്ങനെ പെനാൽട്ടിയിലെ നാലു കിക്കുകളിൽ 3 എണ്ണവും ലിവാകോവിച്ച് തടഞ്ഞിട്ടതോടെ ഖത്തർ ലോകകപ്പിലെ ജപ്പാൻ്റെ അവിശ്വസനീയമായ കുതിപ്പിനും കടിഞ്ഞാൺ വീണു.