ഏഷ്യൻ ആധിപത്യം തുടരാൻ ജപ്പാൻ, സൗത്ത് കൊറിയ ടീമുകൾക്കാവുമോ? ലോകകപ്പിൽ ഇന്ന് തീ പാറുന്ന പോരാട്ടങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (14:47 IST)
ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഇന്ന് ഏഷ്യൻ ശക്തികൾ കളിക്കളത്തിലിറങ്ങുന്നു. രാത്രി 8:30ന് നടക്കുന്ന ആദ്യമത്സരത്തിൽ ജപ്പാൻ ക്രൊയേഷ്യയേയും രാത്രി 12:30ന് നടക്കുന്ന മത്സരത്തിൽ ദക്ഷിണകൊറിയയെയും നേരിടും.

അവസാന മത്സരത്തിൽ കാമറൂണിനെതിരായി നേരിട്ട പരാജയത്തിൽ നിന്നും കരകയറുകയാണ് ബ്രസീലിൻ്റെ ലക്ഷ്യം. കരുത്തരായ പോർച്ചുഗലിനെ അട്ടിമറിച്ചുകൊണ്ടാണ് കൊറിയയുടെ വരവ്. അലക്സ് സാൻഡ്രോ, ഡാനിലോ എന്നിവർക്ക് പുറമെ ഗബ്രിയേൽ ജെസ്യൂസ്, അലക്സ് ടെല്ലസ് എന്നിവരുടെ പരിക്ക് ബ്രസീലിനെ അലട്ടുന്നു. സൂപ്പർ താരം നെയ്മർ തിരിച്ചെത്തുമെന്നത് ബ്രസീലിന് കരുത്താകും.

ജർമനി, സ്പെയിൻ എന്നീ ടീമുകളെ അട്ടിമറിച്ചാണ് ജപ്പാൻ പ്രീ ക്വാർട്ടറിലെത്തിയത്. ക്രൊയേഷ്യക്കെതിരെയും ചരിത്രം ആവർത്തിക്കാനാകും ജപ്പാൻ ലക്ഷ്യമിടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :