മോശം കളി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ വേണ്ടെന്ന് പോര്‍ച്ചുഗല്‍ ആരാധകര്‍

അതിനിടയിലാണ് ആരാധകരെ പോലും ഞെട്ടിക്കുന്ന ഒരു പോള്‍ ഫലം പുറത്തുവന്നത്

രേണുക വേണു| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (16:17 IST)

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്നിറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം ഫോമാണ് പോര്‍ച്ചുഗലിന് തലവേദന. ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് പോര്‍ച്ചുഗല്‍ നേടിയിരിക്കുന്നത്. മാത്രമല്ല കളിക്കളത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റൊണാള്‍ വളരെ പിന്നിലാണ്.

അതിനിടയിലാണ് ആരാധകരെ പോലും ഞെട്ടിക്കുന്ന ഒരു പോള്‍ ഫലം പുറത്തുവന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റൊണാള്‍ഡോ ആദ്യ ഇലവനില്‍ വേണ്ട എന്നാണ് 70 ശതമാനം പോര്‍ച്ചുഗല്‍ ആരാധകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. പോര്‍ച്ചുഗീസ് സ്‌പോര്‍ട്‌സ് ന്യൂസ് പേപ്പറായ 'എ ബോല' നടത്തിയ പോളിലാണ് റൊണാള്‍ഡോയ്‌ക്കെതിരെ നിരവധി പേര്‍ വോട്ട് ചെയ്തിരിക്കുന്നത്.

പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടാകണോ എന്നതാണ് ചോദ്യം. ഇതില്‍ 70 ശതമാനം പേരും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കുന്നില്ല എന്ന് വോട്ട് ചെയ്തിട്ടുണ്ട്. റൊണാള്‍ഡോയുടെ കളി മോശമായതിനാലാണ് ആദ്യ ഇലവനില്‍ വേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നതെന്നും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :