ഗോളവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയ കലിപ്പ് ലുക്കാക്കു തീർത്തത് ഡഗൗട്ടിൽ, ഗ്ലാസ് ഇടിച്ചു തവിടുപൊടിയാക്കി

അഭിറാം മനോഹർ| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (13:19 IST)
ബെൽജിയത്തിൻ്റെ സുവർണതലമുറയുടെ അവസാനത്തെ ലോകകപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ലോകകപ്പാണ് ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്നത്. ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള കരുത്തന്മാർ ഇക്കുറിയും ലോകകപ്പിൽ ഒരു മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും ആദ്യ റൗണ്ടിൽ തന്നെ അപമാനിതരായി പുറത്തുപോകാനായിരുന്നു വിധി.

ക്രൊയേഷ്യയ്ക്കെതിരായ നിർണായക മത്സരത്തിൽ ഗോൾ വല കുലുക്കാൻ ലഭിച്ച അവസരങ്ങൾ ഒന്നും തന്നെ മുതലാക്കാൻ ബെൽജിയം നിരയ്ക്കായില്ല. സൂപ്പർ താരം റൊമേലു ലുക്കാക്കു മൂന്ന് സുവർണാവസരങ്ങളാണ് ഇത്തരത്തിൽ നഷ്ടപ്പെടുത്തിയത്. ഇതിൻ്റെ നിരാശ താരം തീർത്തതാകട്ടെ ഡഗൗട്ടിലും. ഡഗൗട്ടിലെ ഗ്ലാസുകൾ താരം തവിടുപൊടിയാക്കിയെന്നും താരത്തിനെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :