അനുബന്ധ വാര്ത്തകള്
- ലൂസേഴ്സ് ഫൈനൽ കളിക്കാൻ ഞങ്ങൾക്കോ ഇംഗ്ലണ്ടിനോ താല്പര്യമില്ല, രാജ്യത്തിനായി ഇറങ്ങുമ്പോൾ പക്ഷേ വിജയം തന്നെ ലക്ഷ്യം : ഫ്രഞ്ച് കോച്ച് ദെഷാമ്പ്സ്
- FIFA World Cup 2026: ലോകകപ്പിൽ ഇന്ന് 'തോറ്റവരുടെ ഫൈനൽ'; ഗോളടിക്കുമോ എംബാപ്പെ?
- 'ആനമണ്ടത്തരം'; അർജന്റീനയ്ക്കു മുന്നിൽ ചാവാൻ നിന്നുകൊടുത്ത ഇംഗ്ലണ്ട് പ്രതിരോധം
- England vs Argentina : ഇംഗ്ലണ്ടോ അർജൻ്റീനയോ?, മെസ്സിയെ പൂട്ടാൻ കെയ്ൻ- ബെല്ലിങ്ഹാം!
- തന്ത്രങ്ങളെല്ലാം പിഴച്ചു, സ്പാനിഷ് മധ്യനിരയെ തടയാനായില്ല: തോൽവിയുടെ കാരണം പറഞ്ഞ് എംബാപ്പെ
France vs England: 'ഇതെന്താ കണ്ടംകളിയോ'; ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 10 ഗോളുകൾ, ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം
പ്രധാന താരങ്ങളായ ഹാരി കെയ്ൻ, ബെല്ലിങ്ഹാം എന്നിവരെ സ്റ്റാർട്ടിങ് ലൈനപ്പിൽ നിന്ന് ഒഴിവാക്കിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്
England vs France
France vs England: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഇംഗ്ലണ്ടിന് ജയം. ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ചു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരമായതിനാൽ ആവേശം കുറഞ്ഞതും ഗൗരവമില്ലായ്മയും കളിയുടെ നിലവാരവും കുറച്ചു.
പ്രധാന താരങ്ങളായ ഹാരി കെയ്ൻ, ബെല്ലിങ്ഹാം എന്നിവരെ സ്റ്റാർട്ടിങ് ലൈനപ്പിൽ നിന്ന് ഒഴിവാക്കിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഫ്രാൻസ് ആകട്ടെ ബാർകോളയെയും ഡെംബലയെയും ഒഴിവാക്കി. ഗോളടിച്ചു കൂട്ടുകയെന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഇരു ടീമുകൾക്കും. ബുക്കായോ സാക്കയുടെ ഹാട്രിക് അടക്കം ആറ് ഗോളുകൾ ഇംഗ്ലണ്ട് അടിച്ചപ്പോൾ കിലിയെൻ എംബാപ്പെയുടെ ഇരട്ട ഗോൾ സഹിതം ഫ്രാൻസിന് നാല് ഗോളുകൾ.
ആദ്യ പകുതിയിൽ നാല് ഗോളുകളാണ് ഇംഗ്ലണ്ട് സ്‌കോർ ചെയ്തത്. ഫ്രാൻസിന് ആദ്യ പകുതിയിൽ ഒരു ഗോൾ പോലും ആദ്യ പകുതിയിൽ നേടാനായില്ല. മൂന്നാം മിനിറ്റിൽ ഡെക്ലാൻ റൈസ്, 18-ാം മിനിറ്റിൽ എസ്രി കൊൻസ, 37, 45 മിനിറ്റുകളിൽ സാക്ക എന്നിവരാണ് ആദ്യ പകുതിയിൽ സ്‌കോർ ചെയ്തത്.
രണ്ടാം പകുതിയിൽ 48, 66 മിനിറ്റുകളിൽ കിലിയെൻ എംബാപ്പെയുടെ കാലുകൾ ഫ്രാൻസിനായി സ്‌കോർ ചെയ്തു. ബാർകോള 54-ാം മിനിറ്റിലും ഡെംബലെ ഫൈനൽ വിസിലിനു ഒരു മിനിറ്റ് മുൻപെയും ഫ്രാൻസിനായി ഗോൾ നേടി. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക്ക ഹാട്രിക് സ്വന്തമാക്കി. ഫൈനൽ വിസിലിന് തൊട്ടുമുൻപ് ബെല്ലിങ്ഹാമും ഇംഗ്ലണ്ടിനായി വല ചലിപ്പിച്ചു.