Mo Salah: എന്നും ബെഞ്ചിൽ തന്നെ, ഇത് നടക്കില്ല, പൊട്ടിത്തെറിച്ച് മുഹമ്മദ് സലാ

Mo Salah,Liverpool,Football News, Arne slot,EPL,മൊഹമ്മദ് സലാ, ലിവർപൂൾ,ഫുട്ബോൾ വാർത്ത, അർനെ സ്ലോട്ട്
അഭിറാം മനോഹർ| Last Modified ഞായര്‍, 7 ഡിസം‌ബര്‍ 2025 (16:32 IST)
തുടര്‍ച്ചയായ 3 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ മാനേജര്‍ ആര്‍നെ സ്ലോട്ട് തന്നെ ബെഞ്ചിലിരുത്തിയതില്‍ അതൃപ്തി പരസ്യമാക്കി സൂപ്പര്‍ താരം മുഹമ്മദ് സലാ. കഴിഞ്ഞ സീസണിലും കിരീട നേട്ടം ഉള്‍പ്പടെ ക്ലബിനായി മികച്ച സംഭാവനകള്‍ നല്‍കിയും തിരിച്ചുകിട്ടുന്നത് അവഗണന മാത്രമാണെന്നതില്‍ താന്‍ വളരെയധികം നിരാശനാണെന്ന് സലാ പറഞ്ഞു.

എന്തുകൊണ്ടാണ് എല്ലാ കളികളിലും അവസരത്തിനായി പോരാടേണ്ടി വരുന്നതെന്ന് മനസിലാകുന്നില്ല. ഈ ടീമിലെ സ്ഥാനം ഞാന്‍ കളിച്ച് നേടിയെടുത്തതാണ്. ഈ ക്ലബിനായി ഞാന്‍ എല്ലാം നല്‍കി. എന്നെ ബസ്സിന് കീഴേക്ക് എറിയുകയാണ്. എല്ലാ പ്രശ്‌നത്തിനും കാരണക്കാരന്‍ ഞാനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. മോ സാല പറഞ്ഞു. കോച്ചുമായി നല്ല ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും സലാ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :