അര്‍ജന്റീനയെ പഞ്ഞിക്കിട്ടത് ആഘോഷിച്ച് സൗദി; രാജ്യത്ത് ഇന്ന് പൊതു അവധി

ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയുടെ അര്‍ജന്റീനയെ സൗദി പരാജയപ്പെടുത്തിയത്

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (08:17 IST)

സൗദി
അറേബ്യയില്‍ ഇന്ന് പൊതു അവധി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അട്ടിമറി ജയം നേടിയതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് അവധി പ്രഖ്യാപിച്ചത്. പൊതു സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയുടെ അര്‍ജന്റീനയെ സൗദി പരാജയപ്പെടുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :