മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് എനിക്ക് ആശങ്കയില്ല, ഞാനാരാണെന്ന് എല്ലാവർക്കും അറിയാം : ക്രിസ്റ്റ്യാനോ റൊണാൾഡൊ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (18:58 IST)
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ പ്രസ്ഥാവനയിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടിയുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്ററുമായുള്ള കലഹങ്ങളൊന്നും പോർച്ചുഗലിൻ്റെ സാധ്യതകളെ ബാധിക്കില്ലെന്നും തന്നെ കുറിച്ചുള്ള ചോദ്യങ്ങൾ ദേശീയടീമിലെ സഹതാരങ്ങളോട് ഒഴിവാക്കണമെന്നും റൊണാൾഡോ പറഞ്ഞു.

മാഞ്ചസ്റ്ററുമായി എൻ്റെ കലഹമൊന്നും ലോകകപ്പിലെ പോർച്ചുഗലിൻ്റെ സാധ്യതകളെ ബാധിക്കില്ല.മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നതിനെ പറ്റി എനിക്ക്ക് ആശങ്കയില്ല. ഞാൻ എനിക്ക് തോന്നുമ്പോൾ സംസാരിക്കും. ഞാനാരാണെന്നും എൻ്റെ വിശ്വാസങ്ങളെന്താണെന്നും എല്ലാവർക്കുമറിയാം. റൊണാൾഡോ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :