സൗദിയോട് തോറ്റിട്ടും മെസിക്ക് റെക്കോര്‍ഡ് !

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (11:29 IST)

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റിട്ടും അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്ക് റെക്കോര്‍ഡ്. നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ അര്‍ജന്റീനിയന്‍ താരമെന്ന റെക്കോര്‍ഡാണ് മെസി സ്വന്തമാക്കിയത്. സൗദിക്കെതിരായ മത്സരത്തില്‍ പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ സ്വന്തമാക്കിയപ്പോഴാണ് മെസി ഈ നേട്ടത്തിലെത്തിയത്.

2006, 2014, 2018, 2022 ലോകകപ്പുകളിലാണ് മെസി അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയിരിക്കുന്നത്. ലോകകപ്പിലെ ഏഴാം ഗോളാണ് മെസി ഇന്നലെ സൗദി അറേബ്യക്കെതിരെ നേടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :