കാര്യങ്ങള്‍ അത്ര പന്തിയല്ല; ഇനി തോറ്റാല്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് !

അര്‍ജന്റീനയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (09:12 IST)
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് വമ്പന്‍ തിരിച്ചടിയോ? ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകാന്‍ പോലും ഇപ്പോള്‍ സാധ്യതയുണ്ട്. സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്.

അര്‍ജന്റീനയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീനയുള്ളത്. സൗദിക്ക് പുറമേ മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍. നവംബര്‍ 27 ഞായറാഴ്ചയാണ് അര്‍ജന്റീനയുടെ രണ്ടാം മത്സരം. എതിരാളികള്‍ മെക്സിക്കോ. പുലര്‍ച്ചെ 12.30 നാണ് മത്സരം. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് പോളണ്ടിനെതിരായ മത്സരം.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കുകയാണ് അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ വേണ്ടത്. ഇതില്‍ ഒരെണ്ണത്തില്‍ തോറ്റാല്‍ അര്‍ജന്റീനയുടെ വഴികള്‍ അടയും. മെക്‌സിക്കോയ്‌ക്കെതിരെയോ പോളണ്ടിനെതിരെയോ സമനിലയില്‍ പിരിഞ്ഞാലും അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :