സ്നേഹവീട് - നിരൂപണം

യാത്രി ജെസെന്‍

PRO
ഖസാക്കിന്‍റെ ഇതിഹാസം വായിക്കുമ്പോള്‍ മനസിലേക്കെത്തുന്ന പാലക്കാടന്‍ ഗ്രാമീണതയാണ് സ്നേഹവീടിന്‍റെ ഒരു മേന്‍‌മ. കാറ്റുപിടിച്ച കരിമ്പനകളും നീളന്‍ പാടശേഖരങ്ങളും പുഴയും എല്ലാം പശ്ചാത്തലമായുണ്ട്. ഗ്രാമവഴികളിലൂടെ ടോര്‍ച്ചും തെളിച്ച് നടന്നുപോകുന്ന അജയനും സുനന്ദയും നല്ലൊരു ഇമേജാണ്.

വേണുവിന്‍റെ ഛായാഗ്രഹണവും ഇളയരാജയുടെ ഗാനങ്ങളുമാണ് ചിത്രത്തിന്‍റെ റിലീസിന് മുമ്പ് പ്ലസ് പോയിന്‍റുകളായി അവതരിപ്പിച്ചിരുന്നത്. വേണുവിന്‍റെ ദൃശ്യങ്ങളോട് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഇളയരാജയുടെ പാട്ടുകള്‍ മെച്ചമുള്ളതല്ല. പശ്ചാത്തല സംഗീതം കേട്ടപ്പോള്‍ ഇളയരാജ തന്നെ ചെയ്ത ചില തമിഴ് ചിത്രങ്ങള്‍ ഓര്‍മ്മ വന്നു.

WEBDUNIA|
എന്തായാലും, ഫാമിലി ഓഡിയന്‍സിന് ഒരു ആശ്വാസം തന്നെയായിരിക്കും സ്നേഹവീട്. കണ്ണിന് കുളിര്‍മ്മയുള്ള ദൃശ്യങ്ങള്‍, അതും നല്ല നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നവ വാരിവിതറിയിട്ടുണ്ട്. കള്ളും കപ്പയുമുണ്ട്. പാടവും തെങ്ങുകളുമുണ്ട്. അവയൊക്കെ കണ്ടിരിക്കാം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ തല്ലോ തരികിടയോ ഇല്ലാത്ത ഒരു സിനിമ തന്നെ ഇക്കാലത്ത് സന്തോഷം പകരുന്ന കാര്യമല്ലേ? ഒരു മനസ്സിനക്കരെയോ വരവേല്‍പ്പോ പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് കടുത്ത നിരാശയായിരിക്കും ഫലം എന്നുമാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :