സ്നേഹവീട് - നിരൂപണം

യാത്രി ജെസെന്‍

WEBDUNIA|
PRO
കോഫിഷോപ്പുകാരന്‍ സന്തോഷത്തിലാണ്. തിയേറ്റര്‍ നിറഞ്ഞുകവിയുമെന്ന് ഉറപ്പ്. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ ആരെന്നോ? സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഇഷ്ടമാണെന്നുള്ളത് ശരിതന്നെ. പക്ഷേ, ഈ ഇഷ്ടം അതുകൊണ്ടുമാത്രമല്ല. സത്യന്‍റെ സിനിമയാണെങ്കില്‍ റിലീസായി മൂന്നാഴ്ചക്കാലത്തേക്ക് ഷോപ്പിലെ വില്‍പ്പന അടിപൊളിയാകുമത്രേ. ഇത്രയേറെ ജനത്തിരക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന മറ്റൊരു സംവിധായകന്‍ ഇന്ന് മലയാള സിനിമയിലില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

എന്‍റെ കൂടെ സിനിമ കാണാന്‍ രോഹിണിയുമുണ്ട്. അവള്‍ക്ക് ഈ ഷോപ്പിലെ കോഫി വളരെ പ്രിയപ്പെട്ടതാണത്രെ. ഷോപ്പുകാരന്‍റെ പൊങ്ങച്ചം പറച്ചിലും. അയാള്‍ പറയുന്നത്, ഈ തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന മിക്ക സംവിധായകരും ഇവിടെനിന്നുള്ള കോഫിയുടെ ആരാധകര്‍ ആണെന്നാണ്.

‘സ്നേഹവീട്’ എന്ന സിനിമയ്ക്കും വലിയ തിരക്കാണ്. തിയേറ്റര്‍ മാനേജര്‍ പറയുന്നതും അതുതന്നെ. അന്തിക്കാട് ബ്രാന്‍ഡ് പടമാണോ, ഞങ്ങള്‍ക്കും സന്തോഷം തന്നെ. ഈ ഒരു വിശ്വാസം മറ്റാര്‍ക്കാണ് ആര്‍ജ്ജിക്കാനായിട്ടുള്ളത്. ഒരേ റൂട്ടിലോടുന്ന വണ്ടിയെന്നൊക്കെ വിമര്‍ശകര്‍ ആരോപിക്കുമെങ്കിലും സത്യന്‍ അന്തിക്കാട് മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ തന്നെ. അമ്പത് സിനിമകളുടെ പാരമ്പര്യത്തിലൂടെ നേടിയെടുത്ത വിശ്വാസ്യത.

സ്നേഹവീട് തുടങ്ങി. ഞാന്‍ രോഹിണിയോട് പറഞ്ഞു - ‘ഒരു പക്ഷേ ഒരു പുതുമയും ഉണ്ടാകില്ല. മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാകാം. പക്ഷേ, ഞാന്‍ ഏറ്റവും ആസ്വദിച്ച് കാണുന്ന സിനിമകള്‍ സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങള്‍ മാത്രമാണ്. അവ എത്ര ആവര്‍ത്തിച്ചു കണ്ടാലും മടുക്കാറുമില്ല’.

അടുത്ത പേജില്‍ - ‘ആ മോഹന്‍ലാല്‍’ തിരിച്ചെത്തുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :