സ്നേഹവീട് - നിരൂപണം

യാത്രി ജെസെന്‍

PRO
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ കെമിസ്ട്രിയെക്കുറിച്ച് നന്നായി ചിന്തിക്കുന്ന ആളാണ് സത്യന്‍ അന്തിക്കാട്. ഉര്‍വശിയും മീരാജാസ്മിനും ‘അച്ചുവിന്‍റെ അമ്മ’യില്‍ എത്തിയത് അങ്ങനെയാണ്. ജയറാമും ഷീലയും ‘മനസ്സിനക്കരെ’യിലും മോഹന്‍ലാലും ഭരത് ഗോപിയും ‘രസതന്ത്ര’ത്തിലും കൂട്ടുകെട്ടിന്‍റെ ഭംഗി കാണിച്ചുതന്നു. മോഹന്‍ലാലും ഷീലയും അങ്ങനെയൊരു കൂട്ടുകെട്ട് തന്നെയാണ്. പക്ഷേ, മനസ്സിനക്കരെയിലെ വിസ്മയം സൃഷ്ടിക്കാന്‍ സത്യന് ഇവിടെ കഴിഞ്ഞില്ല.

വിദേശത്തുനിന്ന് തിരികെയെത്തിയ ശേഷം അജയന്‍ എങ്ങനെ ഗ്രാമീണരായ സുഹൃത്തുക്കളോടും തന്‍റെ അമ്മയോടും ബിഹേവ് ചെയ്യുന്നു എന്നും ഗ്രാമത്തോടുള്ള അയാളുടെ സ്നേഹവും പഴയ ക്ലബ് സജീവമാക്കാനുള്ള ശ്രമങ്ങളും കോലാഹലങ്ങളുമെല്ലാമടങ്ങിയ ആദ്യപകുതിയിലാണ് നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് വെല്ലുവിളിയുയര്‍ത്തുന്ന മുഹൂര്‍ത്തങ്ങളുള്ളത്. ഷീലയും അപ്പോഴാണ് തിളങ്ങിയത്. കഥ സങ്കീര്‍ണതയിലേക്ക് പോകുമ്പോള്‍ രചനയിലുണ്ടായ പിഴവുകള്‍ ആര്‍ട്ടിസ്റ്റുകളെയും ബാധിക്കുന്നു. ഇന്നസെന്‍റിനെയും കെ പി എ സി ലളിതയെയും പോലുള്ള പ്രതിഭാധനര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.

ആകെ ഒരാശ്വാസം കാര്‍ത്തിക് എന്ന കഥാപാത്രമായി എത്തി പ്രേക്ഷകമനം കവരുന്ന രാഹുല്‍ പിള്ളയാണ്. അവന് അഭിനയശേഷിയുണ്ട്. കണ്ണുനനയിക്കുന്ന കഥാമുഹൂര്‍ത്തങ്ങളെ അതിജീവിക്കാനുള്ള മന്ത്രമറിയാവുന്ന പയ്യന്‍.

സത്യന്‍ അന്തിക്കാട് സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരെ സ്നേഹവീട്ടില്‍ കാണാനായി. ബിജുമേനോനും പത്മപ്രിയയും. തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ മോശമാക്കിയില്ല എന്നുമാത്രം.

WEBDUNIA|
അടുത്ത പേജില്‍ - തസ്രാക്കിലെത്തിയ പോലെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :