1. വിനോദം
  2. സിനിമ
  3. അണിയറ
  4. Vijay Sethupathi's short film!

ഷോർട്ട് ഫിലിമിൽ നായകനാകാന്‍ വിജയ് സേതുപതി !

വിജയ് സേതുപതി
വിജയ് സേതുപതി ഹ്രസ്വ ചിത്രത്തിലും വെബ് സീരീസുകളിലും അഭിനയിക്കാൻ ഒരുങ്ങുന്നു. ദുൽഖർ സൽമാൻ ചിത്രം സോളോ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാർ ആണ് ഹ്രസ്വ ചിത്രം ഒരുക്കുന്നത്. ലോക്ക് ഡൗണിനുശേഷം ഷൂട്ടിങ് ആരംഭിക്കും. സംവിധായകൻറെ ആദ്യത്തെ ഷോർട്ട് ഫിലിമായ  റിഫ്ലക്ഷൻസിൽ മോഹൻലാൽ അഭിനയിച്ചിരുന്നു.
 
ബിജോയ് ഇതിനോടകം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ, വിക്രം, ഫർഹാൻ അക്തർ, ജോൺ അബ്രഹാം, ദുൽഖർ  സൽമാൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലിപ്പ് എന്ന വെബ് സീരീസും ബിജോയുടെതായി പുറത്തുവന്നിട്ടുണ്ട്. വിജയ് സേതുപതിയും ബിജോയും ഒന്നിക്കുന്ന ഷോർട്ട് ഫിലിമിനായി കാത്തിരിക്കുകയാണ് ആരാധകർ. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കപ്പേള അടിപൊളിയെന്ന് വിജയ് സേതുപതി, ചിത്രം തമിഴിലേക്കും?