അനുബന്ധ വാര്‍ത്തകള്‍
- വിജയ് ചിത്രം മാസ്റ്ററിൽ മാരകവില്ലനായി വിജയ് സേതുപതി !
- ഇന്നത്തെ കമൽഹാസനിലേക്കെത്തുന്നതിൽ മലയാള സിനിമയ്ക്ക് വലിയ പങ്കുണ്ട്, വിജയ് സേതുപതിയുമായി മനസ്സ് തുറന്ന് സൂപ്പർ താരം
- വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റ്! - മാസ്റ്റർ റിലീസ് തീയതി പുറത്ത്
- വിജയ് ചിത്രം മാസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യില്ലല്ലോ, ട്രെയിലറെങ്കിലും ഇന്ന് വേണമെന്ന് ആരാധകര്‍ !
- കൊറോണ: ദിവസ വേതനക്കാർക്ക് 10 ലക്ഷം നൽകി സൂര്യയും കാർത്തിയും; രജനികാന്തിന്റെ വക 50 ലക്ഷം, 10 ലക്ഷം നൽകി വിജയ് സേതുപതിയും!
വിജയ് സേതുപതി രാഷ്‌ട്രീയത്തില്‍ !
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം തുഗ്ലക്ക് ദർബാറിൻറെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ പുതിയ സ്റ്റില്ലുകൾ പുറത്തുവന്നിരിക്കുകയാണ്.
പുതിയ ചിത്രങ്ങളിൽ ധോത്തി ധരിച്ചാണ് വിജയ് സേതുപതിയെ കാണാനാകുക. പാർത്ഥിപനും വിജയ് സേതുപതിയും പരസ്പരം സംസാരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലൊന്ന് പാർത്ഥിപൻ ട്വിറ്ററിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.
മഞ്ജിമ മോഹൻ, കരുണാകരൻ, അദിതി റാവു ഹൈദരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ദില്ലി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി ബ്ലാക്ക് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.