അനുബന്ധ വാര്‍ത്തകള്‍
- ഒമർ ലുലു- ജയറാം ചിത്രം ഒരുങ്ങുന്നു, ചിത്രത്തിൽ സണ്ണി ലിയോണും!!
- 'ഇനി ഇടി മാത്രം' - മാസ്സ് ലുക്കിൽ ബാബു ആൻറണി
- ജയറാം വീണ്ടും സത്യന് അന്തിക്കാട് ചിത്രത്തില്‍
- അടുത്തത് ക്ലാസും മാസും ചേർന്ന ഒരു അഡാറ് പടം, നായകൻ മമ്മൂട്ടി- ഒമൽ ലുലു
- മാടമ്പിക്കാലം അവസാനിച്ചു മേനോൻ സാർ, എവിടെയാണ് നിങ്ങളിപ്പോൾ?- ബിനീഷിനു പിന്തുണയുമായി ഉയരെയുടെ സംവിധായകൻ
ബാബു ആന്‍റണിക്കൊപ്പം അഭിനയിക്കാന്‍ പറ്റിയെങ്കിലെന്ന് ബിനീഷ്, അവസരം കൊടുത്ത് ഒമര്‍ ലുലു !
ബാബു ആൻറണി വീണ്ടും ആക്ഷൻ നായകനായി തിരിച്ചെത്തുന്ന സിനിമയാണ് പവർസ്റ്റാർ. ഒമര്‍ ലുലു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടൻ ബിനീഷ് ബാസ്റ്റിൻ ഈ സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിലിട്ട കുറിപ്പും അതിനു മറുപടിയായി ഒമർ ലുലു നൽകിയ മറുപടിയും ആണ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
‘ഇവരെല്ലാവരും മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്മാര്‍. ഈ കാസ്റ്റിംഗ് കണ്ടപ്പോള്‍ എനിക്കും ഇവരുടെ കൂടെ ഈ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ കൊതിയാവുന്നു. ആരോട് പറയാന്‍. ആരു കേള്‍ക്കാന്‍. നിങ്ങള്‍ പറ ടീമേ'- ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു മറുപടിയായി സംവിധായകൻ പറയുന്നത് ഈ സിനിമയിൽ നല്ലൊരു വേഷം ബിനീഷിനു തീര്‍ച്ചയായും ഉണ്ടാകുമെന്നാണ്.
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ഈ സിനിമയിൽ നായികമാർ ഇല്ല. പവർസ്റ്റാറിലെ ബാബു ആൻറണിയുടെ പുതിയ ലുക്ക് ഈയിടെ പുറത്തു വന്നിരുന്നു. ഇനി ഇടി മാത്രം എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്.
ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നും താരങ്ങൾ അഭിനയിക്കാൻ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബാബു ആൻറണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്.
അടുത്ത ലേഖനം