വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റ്! - മാസ്റ്റർ റിലീസ് തീയതി പുറത്ത്

അനു മുരളി| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (11:19 IST)
ഏപ്രിൽ 9നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ദളപതി വിജയ് നായകനാകുന്ന റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, രാജ്യമെങ്ങും പടർന്നു പിടിച്ചതോടെ ചിത്രത്തിന്റേയും റിലീസ് മാറ്റിവെച്ചു. ആരാധകര്‍ക്ക് ഡബിള്‍ ട്രീറ്റ് നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചിത്രം ദളപതിയുടെ ജന്‍മദിനമായ ജൂണ്‍ 22ന് റിലീസ് ചെയ്യ്മത്രേ. പ്രിയ താരത്തിന്റെ പിറന്നാളും സിനിമയും ഒരുമിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. വിജയ് സേതുപതി വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാർത്തി നായകനായ 'കൈദി' എന്ന ചിത്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :