അനുബന്ധ വാര്‍ത്തകള്‍
- ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ പ്രതികൾ പദ്ധതിയിട്ടു; ഐജി വിജയ് സാഖറെ
- വിജയ്യുടെ ജന്മദിനത്തിൽ മാസ്റ്ററിന്റെ സ്പെഷ്യൽ പോസ്റ്റർ
- വിജയ്-മുരുകദോസ് ചിത്രത്തിൽ മഡോണ നായികയാകുന്നു!
- വിജയ് ചിത്രം ബിഗിൽ 20 കോടി നഷ്ടം: വാർത്തയെ പൊളിച്ചടുക്കി നിർമ്മാതാവ്
- മമ്മൂട്ടി ഇനി റഷ്യനും അറബിയും സംസാരിക്കും, പുതിയ പദ്ധതികളുമായി മെഗാസ്റ്റാര്‍ !
വിജയ് ചിത്രം മാസ്റ്ററിൽ മാരകവില്ലനായി വിജയ് സേതുപതി !
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമൊരു മാസ് എന്റർടെയ്‌നറായിരിക്കും. ജോൺ ദുരൈരാജ് എന്ന കോളേജ് പ്രൊഫസറായി വിജയ് എത്തുമ്പോൾ വിജയ് സേതുപതി ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭവാനി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു പക്കാ വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ വിജയ്-വിജയ് സേതുപതി കോമ്പിനേഷൻ സീനുകൾ നിരവധിയാണ്.
ആൻഡ്രിയ ജെര്‍മിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. സേവ്യർ ബ്രിട്ടോയാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ.