1. വിനോദം
  2. സിനിമ
  3. അണിയറ
  4. vidya balan sherni release date

കാടിന് കാവലായി ഷേര്‍ണി, വിദ്യാബാലന്‍ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ

വിദ്യാബാലന്‍
വിദ്യാബാലന്റെ ഷേര്‍ണി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു.ഫോറസ്റ്റ് ഓഫീസറുടെ വേഷത്തില്‍ വിദ്യ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നു. എത്ര നിബിഡമായ വനമായാലും, സിംഹം അതിന്റെ വഴി കണ്ടെത്തുമെന്നാണ് 30 സെക്കന്‍ഡ് ആന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നടിയുടെ കഥാപാത്രം പറയുന്നത്.
 
അമിത് മസുര്‍കര്‍ പ്രധാനം ചെയ്യുന്ന ചിത്രത്തിന് ട്രെയിലര്‍ നാളെ പുറത്തു വരും. 
 
ആമസോണ്‍ പ്രൈമിലൂടെയിണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ജൂണില്‍ തന്നെ റിലീസ് ചെയ്യും എന്നാണ് വിവരം.മധ്യപ്രദേശിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്.ശരത് സക്സേന മുകുള്‍ ഛദ്ദ, വിജയ് റാസ്, ഇല അരുണ്‍, ബ്രിജേന്ദ്ര കല, നീരജ് കബി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ധനുഷിന്റെ 'ജഗമേ തന്തിരം' ട്രെയിലറിന് വന്‍ വരവേല്‍പ്പ്, ശക്തമായ വേഷത്തില്‍ ജോജു ജോര്‍ജ് !