കളയിലെ ആ രംഗം ചിത്രീകരിച്ചത് ഇങ്ങനെ, ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 മെയ് 2021 (08:54 IST)

'കള' ആമസോണ്‍ പ്രൈമില്‍ എത്തിയപ്പോള്‍ കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കണ്ടു. മലയാളികള്‍ അല്ലാത്ത ആസ്വാദകര്‍ പോലും സിനിമയെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോളിതാ സിനിമയിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിച്ചപ്പോള്‍ എടുത്ത ലൊക്കേഷന്‍ ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടോവിനോയുടെ പുറകെ ക്യാമറ കെട്ടിവെച്ച് വളരെ കഷ്ടപ്പെട്ടാണ് ഈ രംഗം ചിത്രീകരിച്ചത്. സ്‌ക്രീനിലേക്ക് പോലും ചോരയുടെ ഗന്ധം എത്തുന്ന തരത്തിലാണ് ക്ലൈമാക്‌സില്‍ അടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

നേരത്തെ സിനിമയിലെ പ്രണയ രംഗം ചിത്രീകരിക്കുന്ന മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ടൊവിനോയുടെ പുറത്ത് കയറിയിരുന്ന് രംഗം ചിത്രീകരിക്കുന്ന ക്യാമറമാനെയും സമീപത്തായി നായിക ദിവ്യ പിള്ളയെയും പുറത്തു വന്ന വീഡിയോയില്‍ കാണാമായിരുന്നു.

ഹിന്ദി, തെലുങ്ക് ഡബ്ബഡ് പതിപ്പുകളും അണിയറയില്‍ ഒരുങ്ങുന്ന വിവരം സംവിധായകന്‍ രോഹിത് വിഎസ് പങ്കുവെച്ചിരുന്നു. മലയാളത്തിനൊപ്പം തമിഴ് പതിപ്പും പുറത്തിറങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :