അനുബന്ധ വാര്‍ത്തകള്‍
- പ്രണയ രംഗങ്ങളിൽ തിളങ്ങി ജോജുവും ശ്രുതിയും, ‘മധുരം’ മനോഹരം !
- അടിപൊളി പ്രണയകഥയുമായി ജോജു ജോർജ്ജും നിഖില വിമലും, 'മധുരം' വരുന്നു !
- മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇര്‍ഷാദ് അലി,ആണ്ടാള്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
- രസകരമായ കഥയുമായി ഹരീഷ് പേരടി,'ഐസ് ഒരതി'ക്ക് ഒ.ടി.ടി റിലീസ്
- റിലീസ് പ്രഖ്യാപിച്ച് 'രണ്ട്',കാലത്തിന്റെ രാഷ്ട്രീയം പറയാന്‍ വിഷ്ണുവും അന്നയും !
ശക്തമായ വേഷത്തില്‍ ഇന്ദ്രന്‍സ്, 'വേലുക്കാക്ക' ആദ്യ ടീസര്‍ എത്തി
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി വരുന്നു.അശോക് ആര്.കലീത്ത രചനയും സംവിധാനവും ചെയ്യുന്ന വേലുക്കാക്ക റിലീസിന് ഒരുങ്ങുകയാണ്. മികച്ച പ്രകടനം തന്നെ ഇന്ദ്രന്‍സ് കാഴ്ചവെക്കുന്നു. പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, ബിന്ദു കൃഷ്ണ, ഉമ്മ കെ പി, ആതിര, സന്തോഷ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സത്യന് എം. എയാണ്.ഛായാഗ്രഹണം ഷാജി ജേക്കബും എഡിറ്റിംഗ് ഐജു എം.എയും നിര്‍വഹിക്കുന്നു.
ഇന്ദ്രന്‍സ് നായകനായെത്തുന്ന 'ഹോം' എന്നൊരു ചിത്രവും അടുത്തുതന്നെ പുറത്തുവരും.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.റോജിന്‍ തോമസാണ് സിനിമ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.