മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇര്‍ഷാദ് അലി,ആണ്ടാള്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഫെബ്രുവരി 2021 (15:55 IST)

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ആണ്ടാള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന സിനിമയുടെ
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെ ആയിരിക്കും ഇര്‍ഷാദ് അലി അവതരിപ്പിക്കുന്നത്.ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് ആണ്ടാള്‍ പറയുന്നത്.

ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ചിത്രം ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്നു. രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.പ്രിയന്‍ ഛായാഗ്രഹണവും പ്രശോഭ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അടുത്തുതന്നെ പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :