അനുബന്ധ വാര്‍ത്തകള്‍
- തിയറ്ററുകള്‍ തുറക്കുന്നു,റിലീസിനൊരുങ്ങി ഇന്ദ്രന്‍സിന്റെ 'സ്റ്റേഷന് 5'
- 'ഹോം' ഹിന്ദിയിലേക്ക്, നിര്‍മ്മാണത്തില്‍ പങ്കാളിയായി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും
- 13 പുതിയ സംവിധായകര്‍,120ല്‍ കൂടുതല്‍ പുതിയ അഭിനേതാക്കള്‍, ഫ്രൈഡേ ഫിലിം ഹൗസിന്റെ 8 വര്‍ഷങ്ങള്‍
- ആട് 2ന് ശേഷം വിജയ് ബാബു-മിഥുന് മാനുവല്‍ തോമസ് ടീം വീണ്ടുമെത്തുന്നു, ഷൂട്ടിംഗ് തുടങ്ങി
- 'മികച്ച സിനിമ'; ഹോമിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
ഇന്ദ്രന്‍സിന്റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍, ഇതുവരെ കാണാത്ത വേഷത്തില്‍ വിജയ് ബാബു,'വാമനന്‍' വരുന്നു
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'വാമനന്‍'.നവാഗതനായ എ.ബി.ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.ഹൊറര്‍ സൈക്കോ ത്രില്ലറായി ചിത്രം ഒരുങ്ങുന്നു.
ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിന്റേയും കുട്ടംബത്തിന്റേയും അതിജീവനത്തിന്റെ കഥ കഥയാണ് സിനിമ പറയുന്നത്.ഹരീഷ് കണാരന്‍, സീമാ .ജി.നായര്‍, സീനു സിദ്ധാര്‍ത്ഥ് ,എബി അജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. പീരുമേട്ടിലും പരിസരങ്ങളിലുമായി നവംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
മൂവി ഗാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി.യും സമഹ് അലിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - രഘു വേണുഗോപാല്‍- രാജീവ് വാര്യര്‍.സംഗീതം - നിധിന്‍ ജോര്‍ജ്.അരുണ്‍ ശിവനാണ് ഛായാഗ്രാഹകന്‍ എഡിറ്റിംഗ്.ബാബുരത്‌നം.കലാസംവിധാനം -നിധിന്‍ എടപ്പാള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സന്തോഷ് ചെറു പൊയ്ക.