അനുബന്ധ വാര്‍ത്തകള്‍
- 'മികച്ച സിനിമ'; ഹോമിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
- ഹോമിനുശേഷം ഇന്ദ്രന്‍സ് നായകനായെത്തുന്ന 'വിത്തിന് സെക്കന്റ്സ്' വരുന്നു, സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
- ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് ഇനി മെയ്ഡ് ഇന്‍ കാരവാനില്‍ ഇഖ്ബാല്‍, ക്യാരക്ടര്‍ പോസ്റ്ററുമായി ഇന്ദ്രന്‍സ്
- ത്രില്ലറുമായി ഇന്ദ്രന്‍സ്, സൈലന്റ് വിറ്റ്നെസ് റിലീസിനൊരുങ്ങുന്നു
- 'ഹോം' മനോഹരമായ ഒരു സിനിമയെന്ന് വെള്ളം സംവിധായകന് പ്രജേഷ് സെന്‍, നന്ദി പറഞ്ഞ് ഇന്ദ്രന്‍സ്, വീഡിയോ
തിയറ്ററുകള്‍ തുറക്കുന്നു,റിലീസിനൊരുങ്ങി ഇന്ദ്രന്‍സിന്റെ 'സ്റ്റേഷന്‍ 5'
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു പിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആ കൂട്ടത്തില്‍ ആദ്യം റിലീസിന് ഒരുങ്ങുകയാണ് ' സ്റ്റേഷന്‍ 5 '.രഞ്ജി പണിക്കര്‍, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി.ചേവമ്പായി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.
തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രിയംവദ കൃഷ്ണനാണ് നായിക.സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന ' സ്റ്റേഷന്‍ 5 ' മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിര്‍മ്മിക്കുന്നു.