അനുബന്ധ വാര്‍ത്തകള്‍
- പ്രിയദര്‍ശന്റെ ഹംഗാമ 2 ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലേക്ക്, വിറ്റുപോയത് വന്‍തുകയ്ക്ക്
- മാതൃകയായി സണ്ണി ലിയോണ്‍, വിശക്കുന്നവര്‍ക്ക് ഭക്ഷണ പൊതി എത്തിച്ചു നല്കി ബോളിവുഡ് താരം
- നടി യാമി ഗൗതവും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി
- ഇന്ധന വില വര്‍ധന, എന്തുകൊണ്ട് ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കുന്നില്ല,അമിതാഭ് ബച്ചനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ്
- അജയ് ദേവ്ഗണിന്റെ പുത്തൻ ബംഗ്ലാവിന് 60 കോടി, സ്വന്തമാക്കിയത് ഒരു വർഷത്തോളമായ അന്വേഷണത്തിനു ശേഷം !
ശ്രീശാന്ത് ബോളിവുഡിലേക്ക്, അണിയറയില്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരുങ്ങുന്നു
ശ്രീശാന്ത് ബോളിവുഡിലേക്ക്. താരം വീണ്ടും നായകനായി എത്തുന്ന ബോളിവുഡ് ചിത്രം പട്ടാ ഷൂട്ടിങ്ങിനൊരുങ്ങുകയാണ്. ആര് രാധാകൃഷ്ണനാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പക്കാ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ഇത്.
ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രകാശ്കുട്ടി ഛായാഗ്രഹണവും സുരേഷ് യു ആര് എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് പീറ്റേഴ്സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.പട്ടായുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും.