അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിനൊപ്പം അമിതാഭ് ബച്ചനും ? അണിയറയില്‍ ഒരു ത്രില്ലര്‍ ഒരുങ്ങുന്നു !
- കോവിഡ് പ്രതിസന്ധി,100 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും
- അനുപം ഖേറിന്റെ ഇന്നത്തെ 'ഹെഡ്ലൈനുകള്' വായിച്ച് ഞെട്ടരുത്!
- അമിതാഭ് ബച്ചനൊപ്പം വീണ്ടും ദീപിക പദുക്കോണ്‍, 'ദ ഇന്റേണ്‍' വരുന്നു
- ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ്
ഇന്ധന വില വര്‍ധന, എന്തുകൊണ്ട് ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കുന്നില്ല,അമിതാഭ് ബച്ചനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ്
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണങ്ങളും ബോളിവുഡ് താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്.ഇന്ധനവില വര്‍ധനയ്‌ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് ചോദിച്ചുകൊണ്ട് അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്ക് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപ് കത്തയച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധനയ്‌ക്കെതിരേ ഈ താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും എന്തുകൊണ്ടാണ് താരങ്ങള്‍ മൗനം പാലിക്കുന്നത് എന്നാണ് ജഗ്താപ് ചോദിക്കുന്നത്. 2012 ല്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. അന്ന് 63 രൂപയായാണ് ഉയര്‍ന്നത്. അന്ന് പ്രതികരിച്ച ബച്ചന്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നും ജഗ്താപ് ചോദിച്ചു.