കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (11:23 IST)
മാതൃകയായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. കോവിഡ് കാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതി എത്തിച്ചു നല്‍കിയിരിക്കുകയാണ് നടിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. മുംബൈ നഗരത്തിലെ തെരുവില്‍ ജീവിക്കുന്ന ആളുകളുടെ അടുത്തേക്ക് ബോളിവുഡ് താരം ഇറങ്ങിച്ചെന്നു.
'ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ സമയത്തെയും കടന്നുപോകാന്‍ ആകും'- സണ്ണിലിയോണ്‍ കുറിച്ചു.
വീട് ഇല്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു നടിയുടെ ഭക്ഷണ വിതരണം. ദാല്‍, കിച്ചടി, ചോറ് എന്നിവയോടൊപ്പം ഒരു പഴവര്‍ഗം കൂടി ഭക്ഷണ പൊതിയില്‍ ഉണ്ടായിരുന്നു.