അനുബന്ധ വാര്‍ത്തകള്‍
- 'വണ്‍'ലെ തന്റെ രൂപം വെളിപ്പെടുത്തി ജോജു ജോര്‍ജ്, മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍
- മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി അറിയിച്ച് തിയേറ്റര്‍ ഉടമകള്‍, 'ദി പ്രീസ്റ്റ്' വിജയകരമായി പ്രദര്‍ശനം തുടരുന്നു
- കേരളത്തിന് പുറത്ത് റിലീസ് ചെയ്യാനൊരുങ്ങി 'ദി പ്രീസ്റ്റ്', വെള്ളിയാഴ്ച്ച മുതല്‍ പുതിയ സ്ക്രീനുകളിലേക്ക്
- 'ദി പ്രീസ്റ്റ്' സക്സസ് ടീസര്‍ എത്തി, തീയറ്ററുകളില്‍ വിജയം നേടി മമ്മൂട്ടി ചിത്രം !
- എംഎല്‍എ നിലമേല്‍ രാജനായി സുരേഷ് കൃഷ്ണ, മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു
മൊത്തം 32 പ്രിന്‍റ്; 16 മമ്മൂട്ടി, 16 മോഹന്‍ലാല്‍ !
ഹരികൃഷ്‌ണന്‍സ് എന്ന മെഗാഹിറ്റ് ചിത്രം അതിന്‍റെ ക്ലൈമാക്‍സിന്‍റെ പ്രത്യേകത കൊണ്ട് കേരളമാകെ ചര്‍ച്ചയായതാണ്. നായികയായ ജൂഹി ചൌള ആരുടെ പ്രണയം സ്വീകരിക്കും എന്നതായിരുന്നു ക്ലൈമാക്‍സ്. ചില തിയേറ്ററുകളില്‍ സിനിമ കണ്ടവര്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി കണ്ടു. മറ്റ് ചിലയിടങ്ങളില്‍ സിനിമ കണ്ടവര്‍ ക്ലൈമാക്‍സില്‍ കണ്ടത് ജൂഹിയെ മമ്മൂട്ടിക്ക് ലഭിക്കുന്നതായാണ്.
മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകരെ നിരാശരാക്കാതെ നോക്കുന്നതിന് സംവിധായകന്‍ ഫാസിലിന് തോന്നിയ ഒരു കൌതുകമുള്ള ഉപായമായിരുന്നു അത്. മൊത്തം 32 പ്രിന്‍റുകളാണ് റിലീസ് ചെയ്‌തത്. അതില്‍ 16 എണ്ണത്തിന്‍റെ ക്ലൈമാക്‍സ് മമ്മൂട്ടിയും ജൂഹിയും ഒന്നിക്കുന്നതായാണ് ഒരുക്കിയിരുന്നത്. ബാക്കിയുള്ള 16 എണ്ണത്തില്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി ഉള്‍പ്പെടുത്തി.
വാല്‍ക്കഷണം: മമ്മൂട്ടിക്കും മോഹന്‍ലാലിനുമല്ലാതെ മൂന്നാമതൊരാള്‍ക്ക് ജൂഹി ചൌളയെ ലഭിക്കുന്നതായും ഫാസില്‍ സീന്‍ പ്ലാന്‍ ചെയ്‌തിരുന്നു. ആര്‍ക്കാണെന്നറിയുമോ? സാക്ഷാല്‍ ഷാരുഖ് ഖാന് !